ഹാദിയ കേസ്; 'നികുതിപ്പണം കക്കൂസില്‍ ഒഴുക്കി കളയണോ', സുധാ രാധിക | Oneindia Malayalam

2017-11-28 1

Sudha Radhika's Post On Hadiya Goes Viral

കഴിഞ്ഞ ദിവസമായിരുന്നു ഹാദിയ കേസ് സുപ്രീംകോടതി പരിഗണിച്ചതും ഹാദിയക്ക് പറയാനുള്ളത് കേട്ടതും. പഠനം തുടരാന്‍ ഹാദിയയോട് ആവശ്യപ്പെട്ട കോടതി ചിലവ് സര്‍ക്കാര്‍ വഹിക്കുമെന്നും വ്യക്തമാക്കി. ഇതിന് പിന്നാലെ പല തരത്തിലുള്ള വാഗ്വാദങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. നോവലിസ്റ്റും ഫിലിംമേക്കറുമായ സുധാ രാധികയുടെ പോസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. 'ഒരു ഏഴാം കൂലിയുടെ ജീവിതച്ചെലവ് കേരള - തമിഴ്‌നാട് സർക്കാരുകൾ ഏറ്റെടുക്കണമെന്ന് സുപ്രിം കോടതി ആവശ്യപ്പെട്ടു. തന്നെ കാണിച്ച് പിച്ചയെടുക്കുന്നവൻ ആ കാശുകൊണ്ട് തന്നെ നോക്കണമെന്ന് അവൾ കോടതിയോട് അപേക്ഷിച്ചു - ഫേസ്ബുക്കിൽ സുധ രാധിക ചോദിക്കുന്ന ചോദ്യമാണിത്. 'നാട്ടിൽ ചെന്നിട്ടു വേണം മതം മാറാൻ. കിട്ടുന്ന ജോലികൾ കളഞ്ഞു കുളിച്ചു നടന്നതുകൊണ്ട് സ്വന്തമായ സമ്പാദ്യമില്ല. മാത്രവുമല്ല വിയർപ്പിന്റെ അസുഖമുണ്ട് . അത്തരക്കാർക്ക് ചെയ്യാവുന്ന ഒരേ ഒരു പണി മതം മാറി കുറച്ച് കുഴപ്പങ്ങൾ മാർക്കറ്റ് ചെയ്യുകയാണ്. മറ്റാരു കൈവിട്ടാലും കോടതി പിന്നെ പിടിച്ച് സർക്കാരിനെ ഏൽപ്പിക്കും. അങ്ങനെ സർക്കാർ ചെലവിൽ സിനിമയെടുത്തു കഴിയാം. ആരോടും പറയരുത് - ഐഡിയ എങ്ങനെയുണ്ട്. സുധ രാധികയുടെ മറ്റൊരു പോസ്റ്റ്.

Videos similaires